ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയ സമാജം


ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അന്യം നിന്നുപോയ നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ് സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രായക്കാരായ നൂറിലധികം പേർ അണിനിരന്ന മെഗാ ചരടു പിന്നിക്കളി അരങ്ങേറിയത്.  ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവർത്തകനായ വിഷ്ണു നാടകഗ്രാമത്തിന്റെ ശിക്ഷണത്തിൽ ആഴ്ചകൾ നീണ്ട പരിശീലനത്തിലാണ് അഞ്ചു സംഘങ്ങളിലായി സ്ത്രീകളും കുട്ടികളും പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു സംഘം പുരുഷന്മാരും ചേർന്ന് കലാരൂപത്തെ അരങ്ങിലെത്തിച്ചത്.

പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ചടങ്ങിന് ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ ആശംസകൾ അർപ്പിച്ചു. ആലത്തൂർ എം പി രമ്യ ഹരിദാസും പരിപാടിയിൽ പങ്കെടുത്തു. വനിതാ വിഭാഗം പ്രതിനിധി മോഹിനി തോമസ് നന്ദി രേഖപ്പെടുത്തി.

article-image

ിു

You might also like

Most Viewed