ബഹ്‌റൈനിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ; റമദാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) വെള്ളിയാഴ്ച (മാർച്ച് 20) ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ഈദ് ആയിരിക്കുമെന്ന് ബഹ്‌റൈൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

ഇന്ന് വൈകുന്നേരം സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആസ്ഥാനത്ത് ഷെയ്ഖ് അദ്‌നാൻ ബിൻ അബ്ദുള്ള അൽ ഖത്താൻ, ഷെയ്ഖ് ഡോ. ഫരീദ് ബിൻ യാക്കൂബ് അൽ മുഫ്താഹ്, ഷെയ്ഖ് ഡോ. ഇബ്രാഹിം ബിൻ റാഷിദ് അൽ മരീഖി, ഷെയ്ഖ് റാഷിദ് ബിൻ ഹസ്സൻ അൽ ബൂഐനൈൻ എന്നിവരടങ്ങുന്ന സമിതി യോഗം ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

ഈ ശുഭവേളയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, ബഹ്‌റൈൻ ജനത, ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ എന്നിവർക്ക് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് പെരുന്നാൾ ആശംസകൾ നേർന്നു. ലോകത്തിന് സമാധാനവും ഐശ്വര്യവും സുരക്ഷയും നൽകുന്നതാകട്ടെ ഈ പെരുന്നാൾ എന്ന് സമിതി പ്രാർത്ഥിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed