കർബാബാദിൽ വീടിന് തീപിടിച്ചു; മൂന്ന് പേർക്ക് പരിക്ക്, ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ കർബാബാദിൽ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിവരികയാണെന്ന് അധികൃതർ അറിയിച്ചു.

വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ സിവിൽ ഡിഫൻസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്തണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed