നാട്ടിലേക്ക് മടങ്ങാൻ ചാർട്ടേർഡ് വിമാന സേവനവുമായി ബഹ്റൈനിലെ പ്രമുഖ സംഘടനകൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈനിൽ നിന്നുള്ള പ്രവാസികൾക്കായി പ്രത്യേക ചാർട്ടേർഡ് വിമാന സർവീസ് ഒരുക്കുന്നു. ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനകളായ കെ.സി.എ, കെ.എസ്.സി.എ, ജി.എസ്.എസ്, ഡബ്ല്യു.എം.സി എന്നിവർ ഗൾഫ് എയറുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കുന്നത്. മാർച്ച് 21-നാണ് വിമാനം പുറപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ സൗദിയിലെ ദമ്മാം വിമാനത്താവളം വഴിയാണ് തിരുവനന്തപുരത്തേക്കുള്ള ഈ പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കെ.സി.എ (36446223), കെ.എസ്.സി.എ (33321832), ജി.എസ്.എസ് (39882437), ഡബ്ല്യു.എം.സി (39433469) എന്നീ സംഘടനകളുടെ ഭാരവാഹികളുമായി എത്രയും വേഗം ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. യാത്രക്കാർ സൗദി അറേബ്യയുടെ കസ്റ്റംസ് നിയമങ്ങളും യാത്രാ നിബന്ധനകളും കർശനമായി പാലിക്കണമെന്ന് സംഘാടകർ അറിയിച്ചു.
dwssaadsasd



