പാചകവാതക പ്രതിസന്ധി: 23-ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും; കടുത്ത സമരവുമായി കെ.എച്ച്.ആർ.എ.


ഷീബ വിജയൻ

സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം ലഭ്യമാക്കണമെന്നുമാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി മാർച്ച് 23-ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ, വ്യാഴാഴ്ച എണ്ണക്കമ്പനികളുടെ ബോട്ടിംഗ്ലി പ്ലാന്റുകളിലേക്ക് മാർച്ചും സംഘടിപ്പിക്കും.

വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം ലഭിച്ചിട്ടും ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താത്തതിനാൽ വിതരണത്തിൽ തടസ്സം നേരിടുന്നുണ്ട്. ഈ അവസരം മുതലെടുത്ത് സ്വകാര്യ കമ്പനികൾ ഗ്യാസിന് വൻതോതിൽ വില വർദ്ധിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത പാലിക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് എന്നിവരാണ് സമര പ്രഖ്യാപനം നടത്തിയത്.

article-image

yttyytty

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed