അമിത ശബ്ദമുണ്ടാക്കി ഭീതി പരത്തി; ഡ്രൈവർമാർ പിടിയിൽ, വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ജനവാസ മേഖലകളിൽ അമിത ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും പൊതുസമാധാനം ലംഘിക്കുകയും ചെയ്ത നിരവധി ഡ്രൈവർമാരെ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇവർ ഓടിച്ചിരുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് അധികൃതർ പിടിച്ചെടുത്തു.
പൗരന്മാരുടെയും താമസക്കാരുടെയും സമാധാനജീവിതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തിയും അമിത വേഗതയിൽ ശബ്ദമുണ്ടാക്കിയും വാഹനം ഓടിച്ചതിനാണ് നടപടി. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ghgh



