ഇറാൻ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; ആകാശസീമ സുരക്ഷിതമെന്ന് ഡിഫൻസ് ഫോഴ്‌സ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ (BDF) വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. അക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 130 മിസൈലുകളും 234 ഡ്രോണുകളും ബി.ഡി.എഫ് ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. സൈന്യത്തിന്റെ ഉയർന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും അഭിമാനിക്കുന്നതായും രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

സൈനിക നടപടികൾ ഫോട്ടോ എടുക്കുന്നതിനും അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ജനങ്ങൾക്ക് കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ വസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക മാധ്യമങ്ങളിലൂടെ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും ഇത് മേഖലയുടെ സമാധാനത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും ബി.ഡി.എഫ് കൂട്ടിച്ചേർത്തു.

article-image

qsASDADSADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed