അപൂർവ ധാതു ഖനനം: ഇന്ത്യയുമായി കൈകോർക്കാൻ ജപ്പാൻ ഒരുങ്ങുന്നു
ഷീബ വിജയൻ
ചൈനയുടെ വ്യാപാര നിയന്ത്രണങ്ങളിൽ നിന്ന് മോചനം നേടാൻ ജപ്പാൻ ഇന്ത്യയുടെ സഹായം തേടുന്നു. രാജസ്ഥാനിലും ഗുജറാത്തിലുമായി കണ്ടെത്തിയ 12.9 ലക്ഷം മെട്രിക് ടൺ വരുന്ന അപൂർവ ധാതു നിക്ഷേപം (Rare Earth Elements) സംയുക്തമായി ഖനനം ചെയ്യാൻ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു. ഇലക്ട്രിക് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ആവശ്യമായ ധാതുക്കൾക്കായി ചൈനയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ജപ്പാന്റെ ലക്ഷ്യം. നൂതനമായ ഖനന സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജപ്പാനിൽ നിന്നുള്ള വിദഗ്ധ സംഘം ഉടൻ രാജസ്ഥാൻ സന്ദർശിക്കും. ഇന്ത്യയുമായുള്ള ഈ പങ്കാളിത്തം ആഫ്രിക്കൻ രാജ്യങ്ങളിലെ ലിഥിയം, കോബാൾട്ട് ഖനനത്തിലേക്കും വ്യാപിപ്പിക്കാൻ ജപ്പാന് പദ്ധതിയുണ്ട്.
qwedewqeqw


