ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഓണക്കൈനീട്ടം ക്യാമ്പയിനിൽ 10 വിജയികളെ തിരഞ്ഞെടുത്തു

രാജ്യത്തെ മുൻനിര റെമിറ്റൻസ് കമ്പനികളിൽ ഒന്നായ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ഓണക്കൈനീട്ടം ക്യാമ്പയിനിൽ 10 വിജയികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 1 മുതൽ 10 വരെ നടന്ന പ്രൊമോഷനിൽ തിരഞ്ഞെടുക്കപെട്ട വിജയികൾക്ക് 8 ഗ്രാം സ്വർണം വീതമാണ് നൽകിയത്.
സെപ്റ്റംബർ 1 മുതൽ 10 വരെ നടത്തപ്പെട്ട ക്യാമ്പയിനിൽ നിരവധി പേരാണ് പങ്കെടുത്തത്. റസീം റഹീം ദാവൂദ് കുഞ്ഞ്, ഗിരീശൻ ചെമ്മങ്ങാട്ട്, സുശാന്ത് ബോയ്‌ദി, നൃസിംഗ് ചരൺ നായക്, ഷംസുദീൻ നെല്ലശ്ശേരി അലികുട്ടി, സ്വപ്നിൽ വിശ്വനാഥ് കദം, ലഖ്‌ബീർ സിങ്ങ്, സോനു ഭാസ്കരൻ, അത്തി നാരായണൻ എസ്സക്കി, മുഹമ്മദ് അനസ് എ കെ , എന്നിവരാണ് വിജയികൾ. രണ്ടിലധികം ട്രാൻസാക്ഷനുകൾ ഇന്ത്യയിലേക്ക് നടത്തിയവരാണ് ക്യാമ്പെയിനിൽ യോഗ്യത നേടിയത്. സെപ്റ്റംബർ 13 ന് നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
മംപമര