വിപണി പിടിക്കാൻ ഒല; സൂപ്പർ സ്‌പ്ലെൻഡറിനേക്കാൾ കുറഞ്ഞ വിലയിൽ ഇലക്ട്രിക് ബൈക്ക്


ഷീബ വിജയൻ
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് ബൈക്ക് വിപണിയിൽ വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. ഒലയുടെ പ്രീമിയം മോഡലായ റോഡ്‌സ്റ്റർ എക്സിന് (2.5 kWh) ഒറ്റയടിക്ക് 24,731 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതോടെ 1,04,730 രൂപയുണ്ടായിരുന്ന ബൈക്ക് ഇപ്പോൾ 79,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് പെട്രോൾ ബൈക്കായ ഹീറോ സൂപ്പർ സ്‌പ്ലെൻഡറിന്റെ വിലയേക്കാൾ കുറവാണ്.

'മുഹൂറത്ത് മഹോത്സവ്' എന്ന പേരിൽ പരിമിതകാല ഓഫറുകളും ഒല അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് 5,000 രൂപയുടെ അധിക കിഴിവും എട്ടു വർഷത്തെ വാറന്റിയും ലഭിക്കും. കൂടാതെ പഴയ വാഹനങ്ങൾ കൈമാറുന്നവർക്ക് 50,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും നിലവിലുള്ള ഒല ഉടമകൾക്ക് പുതിയ വണ്ടി വാങ്ങുമ്പോൾ പ്രത്യേക ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോൾ വില വർദ്ധനവിൽ വലയുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഒലയുടെ ഈ നീക്കം.

article-image

sdsasddsaqw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed