ബഹ്‌റൈൻ കെഎംസിസി കുറ്റ്യാടി മണ്ഡലം തൻഷീത് 2022−24വർഷത്തെ പ്രവർത്തന പദ്ധതിയുടെ സ്വിച്ച്ഓൺ കർമ്മം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു


ബഹ്‌റൈൻ കെഎംസിസി കുറ്റ്യാടി മണ്ഡലം തൻഷീത് 2022−24വർഷത്തെ പ്രവർത്തന പദ്ധതിയുടെ സ്വിച്ച്ഓൺ കർമ്മം  നജീബ് കാന്തപുരം എംഎൽഎ  നിർവഹിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന പൊതു പരിപാടിയുടെ ഉദ്ഘാടനം രമ്യ ഹരിദസ് എംപി നിർവഹിച്ചു.  

റസാഖ് ആയഞ്ചേരി അധ്യക്ഷം വഹിച്ച പരിപാടിയിൽ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, പെരിന്തൽ മണ്ണ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഐഎഎസ് അക്കാഡമി ഡയറക്ടർ സംഗീത് എന്നിവർ സംസാരിച്ചു . പരിപാടിയിൽ  ഭാരത് ജോഡോ യാത്രക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കുറ്റിയാടി മണ്ഡലം പാസാക്കിയ പ്രമേയം പിഎംഎ ഹമീദ് അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ ആർടി സ്വാഗതവും ട്രഷറർ മൂനീർ കാക്കുനി നന്ദിയും പറഞ്ഞു.

article-image

ബിബ

You might also like

  • Straight Forward

Most Viewed