ലോക ചാമ്പ്യന്മാർക്ക് ബിസിസിഐയുടെ വക 131 കോടി; ഐസിസി സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി
ശാരിക l കായികം
മുംബൈ: ട്വന്റി-20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. 2024 ടി20 ലോകകപ്പ് വിജയിച്ച രോഹിത് ശർമയുടെ സംഘത്തിന് ലഭിച്ച 125 കോടി രൂപയേക്കാൾ കൂടുതലാണ് ഈ തുക. ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി വരുമിത്. മൂന്ന് മില്യൺ ഡോളർ (ഏകദേശം 27.48 കോടി രൂപ) ആണ് ഐസിസിയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്. സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കും 790,000 ഡോളർ (ഏകദേശം 7.24 കോടി രൂപ) വീതം ലഭിച്ചു. സൂപ്പർ എട്ടിൽ എത്തിയ ടീമുകൾക്ക് 380,000 ഡോളർ (ഏകദേശം 3.48 കോടി രൂപ) സമ്മാനത്തുകയായും നൽകി.
dssfs


