പെരുന്നാൾ വിപണിയിൽ കർശന പരിശോധന; വിലക്കയറ്റം തടയാൻ ബഹ്‌റൈൻ മന്ത്രാലയം രംഗത്ത്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഈദുൽ ഫിത്തർ പ്രമാണിച്ച് ബഹ്‌റൈനിലെ വിപണികളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും അനാവശ്യമായ വിലക്കയറ്റം തടയാനുമാണ് മന്ത്രാലയത്തിന്റെ നീക്കം. കൺട്രോൾ ആൻഡ് റിസോഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്റഫാണ് പരിശോധനകൾ ഊർജ്ജിതമാക്കിയ വിവരം സ്ഥിരീകരിച്ചത്.

നിലവിലെ പ്രാദേശിക സാഹചര്യങ്ങളും പെരുന്നാൾ തിരക്കും കണക്കിലെടുത്ത് പച്ചക്കറി-ഫ്രൂട്ട്സ് കടകൾ, ബ്യൂട്ടി സലൂണുകൾ, തയ്യൽ കടകൾ, മധുരപലഹാര വിപണികൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും മറവിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതികൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയിൽ അച്ചടക്കം ഉറപ്പാക്കുകയുമാണ് ഈ പരിശോധനകളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

fgg

article-image

fghfgh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed