ബഹ്‌റൈൻ രാജാവും ട്രംപും തമ്മിൽ ചർച്ച; ഗൾഫ് മേഖലയ്ക്ക് പൂർണ്ണ പിന്തുണയുമായി അമേരിക്ക


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണവുമാണ് പ്രധാനമായും ചർച്ചയായത്.

ഗൾഫ് രാജ്യങ്ങളുടെയും പ്രത്യേകിച്ച് ബഹ്‌റൈന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അമേരിക്കയുടെ പൂർണ്ണ പിന്തുണ പ്രസിഡന്റ് ട്രംപ് വാഗ്ദാനം ചെയ്തു. മേഖലയിലെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്റെ ശത്രുതാപരമായ നീക്കങ്ങളെ ട്രംപ് ശക്തമായി അപലപിച്ചു. ഇത്തരം വെല്ലുവിളികളെ നേരിടാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാക്കാൻ ചർച്ചയിൽ തീരുമാനമായി. ബഹ്‌റൈനും ഗൾഫ് മേഖലയ്ക്കും നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് രാജാവ് ട്രംപിനോട് നന്ദി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ ബന്ധം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

assas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed