ലോകം കീഴടക്കി സഞ്ജുവും സംഘവും; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യക്ക് ടി20 ലോകകപ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ വീണ്ടും ലോകകിരീടം ചൂടി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 256 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 19 ഓവറിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ.

256 റൺസ് പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിനെ തുടക്കം മുതലേ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. ജസ്പ്രീത് ബുംറയുടെ മാരകമായ സ്പെല്ലാണ് കിവികളുടെ നടുവൊടിച്ചത്. ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, അക്സർ പട്ടേൽ മൂന്ന് വിക്കറ്റുകളുമായി മികച്ച പിന്തുണ നൽകി. 52 റൺസെടുത്ത ടിം സെയ്ഫർട്ട് മാത്രമാണ് കിവി നിരയിൽ അല്പമെങ്കിലും പൊരുതിയത്.

നേരത്തെ സഞ്ജു സാംസൺ (89), അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരുടെ അർധസെഞ്ചുറി മികവിലാണ് ഇന്ത്യ 255 റൺസ് എന്ന റെക്കോർഡ് സ്കോർ പടുത്തുയർത്തിയത്. പവർപ്ലേയിൽ ഓപ്പണർമാർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് തന്നെ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകിയിരുന്നു.

കഴിഞ്ഞ തവണത്തെ കിരീടം നിലനിർത്തിക്കൊണ്ട് കുട്ടിക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കാൻ ഈ വിജയത്തിലൂടെ ടീം ഇന്ത്യക്കായി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed