വോയ്‌സ് ഓഫ് ട്രിവാൻഡ്രത്തിന്റെ 'ബുക്ക് ഷെയർ–2026' പദ്ധതിക്ക് തുടക്കമായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: 2026 അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് പഠനസഹായം ഉറപ്പാക്കുന്നതിനായി വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം (VOT) വനിതാ വിഭാഗം 'ബുക്ക് ഷെയർ–2026' പദ്ധതിക്ക് തുടക്കം കുറിച്ചു. ഉപയോഗം കഴിഞ്ഞ സ്കൂൾ പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരായ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി പുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകാനും സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പഠനം കഴിഞ്ഞ പുസ്തകങ്ങൾ കൈമാറാൻ താല്പര്യമുള്ളവർക്കും പാഠപുസ്തകങ്ങൾ ആവശ്യമായവർക്കും വി.ഒ.ടി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഷീബ ഹബീബ് (36145191), നിമ്മി എസ്. വി (33304348), ആനന്ദ് നായർ (36389615) എന്നിവരെ വിളിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

asdsddsdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed