ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്ന ബോധവത്കരണ പരിപാടി സമാപിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായി നടത്തിവന്ന വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസ് സമാപിച്ചു. ജൂലൈ ആദ്യവാരം ആരംഭിച്ച പരിപാടി 12 ആഴ്ച്ചയാണ് നീണ്ട് നിന്നത്. ഇന്നലെ ദിയാർ അൽ മുഹറഖിലെ മറാസിയിലുള്ള വർക്ക് സൈറ്റിൽ അഞ്ഞൂറ്റി അമ്പതോളം തൊഴിലാളികളുടെ ഇടയിലാണ് സമാപന പരിപാടികൾ നടന്നത്.

ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. തൊഴിൽ സാമൂഹികാര്യവികസന മന്ത്രാലയത്തിലെ തൊഴിൽകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ അൽ ഹെയ്കി, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ല, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ, മറ്റ് ഐസിആർഎഫ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു.

article-image

ോോുൂേ

You might also like

  • Straight Forward

Most Viewed