രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച് പിടിക്കുമെന്ന് രമ്യ ഹരിദാസ് എംപി

രാഹുൽ ഗാന്ധി ഇന്ത്യയുടെ ഐക്യം തിരിച്ച് പിടിക്കുമെന്ന് രമ്യ ഹരിദാസ് എംപി. ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ ഭാരത് ജോഡോ യാത്ര മീറ്റ് ദി എംപി ക്യാമ്പയിൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പരിപാടി നടന്നത്.
കെപിസിസി അംഗം പാളയം പ്രദീപ് യോഗത്തിന് ആശംസകൾ അറിയിച്ചു.ഐവൈസി ബഹ്‌റൈൻ കൗൺസിൽ അംഗം അനസ് റഹീം അധ്യക്ഷത വഹിച്ച യോഗത്തിന് നിസാർ കുന്നംകുളത്തിങ്കൽ സ്വാഗതവും ബേസിൽ നെല്ലിമറ്റം നന്ദിയും രേഖപ്പെടുത്തി. സൽമാനുൽ ഫാരിസ് പരിപാടി നിയന്ത്രിച്ചു. റംഷാദ് അയിലക്കാട് ആശംസകൾ നേർന്നു. യുവ സംരഭകനായ സജിൻ ഹെൻഡ്രിയെ ചടങ്ങിൽ ആദരിച്ചു.
േബേ