അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന നടത്തി


അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് അധികൃതർ കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കാപിറ്റൽ ഗവർണറേറ്റ് പൊലീസുമായി സഹകരിച്ചായിരുന്നു പരിശോധന. മതിയായ രേഖകളില്ലാത്ത ഏതാനും പേരെ പരിശോധനയിൽ പിടികൂടി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതമായി തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 170770777 എന്ന കാൾ സെൻറർ നമ്പറിലോ info@npra.gov.bh എന്ന ഇ−മെയിലിലോ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

എൽഎംആർഎയും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. വിസിറ്റിങ്ങ് വിസയിൽ വന്ന് ജോലി ചെയ്യുന്നവരാണ് കൂടുതലായി പിടിയിലാകുന്നത്. ഇങ്ങിനെയുള്ള സാഹചര്യത്തിൽ പിടികൂടിയാൽ കനത്ത പിഴയാണ് നൽകേണ്ടി വരുന്നത്.

article-image

ോബ

You might also like

Most Viewed