കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവരാണ് പിടിയിലായത്. മൂന്നു കിലോയോളം സ്വർണം കസ്റ്റംസ് ഇവരിൽനിന്ന് പിടിച്ചെടുത്തു. 1.36 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സ്വർണം ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ഇവർ ജിദ്ദയിൽനിന്നു വന്ന വിമാനത്തിൽ ഒരു കിലോയോളം സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എട്ട് സ്വർണക്കട്ടികളാണ് വിമാനത്തിൽ നിന്ന് കണ്ടെടുത്തത്.
nvkmb