അന്തർദേശീയ ബാല നാടക രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു


മനാമ

മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി പാണി മാസ്റ്റർ അനുസ്മരണ എൽഎൻവി അന്തർദേശീയ ബാല നാടക രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രൊഫ. പി. ഗംഗാധരൻ മാഷ് ചെയർമാനും. നജുമൽ ഷാഹി, . കെ യു ഹരിദാസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവസാന റൗണ്ടിൽ എത്തിയ പതിനഞ്ചു നാടകങ്ങളിൽ നിന്ന് മികച്ച രചനകൾ തെരഞ്ഞെടുത്തത്. മികച്ച രചനക്കുള്ള ഒന്നാം സ്ഥാനം ചാക്കോ ഡി അന്തിക്കാട് രചിച്ച നാടകം "ആനിഫ്രാൻസിസ്" കരസ്ഥമാക്കി. 5001 രൂപ ക്യാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

രണ്ടാം സ്ഥാനം രഞ്ജിത്ത് പേരാമ്പ്രയുടെ നാടകമായ "പൂക്കളുടെയും, പുഴുക്കളുടെയും കിളികളുടെയും കോടതി" നേടിയപ്പോൾ മൂന്നാം സ്ഥാനം ജയൻ മേലത്ത് രചിച്ച വെയ് രാജാ വെയ് കരസ്ഥാമക്കി.

ഈ മൂന്ന് നാടകങ്ങൾക്കൊപ്പം ലോക നാടക വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ നാടക സമാഹാരത്തിലേക്ക് റഫീഖ് മംഗലശ്ശേരി രചിച്ച "കളി" അമൽ രചിച്ച "കുഞ്ഞുണ്ണീം ദൈവദൂതനും" സുധൻ നന്മണ്ട രചിച്ച "ആടു പുരാണം" എന്നീ മൂന്ന് നാടകങ്ങൾകൂടി ജൂറി തെരഞ്ഞെടുത്തു. ഈ മൂന്നു നാടകങ്ങൾക്കും പ്രശസ്തി പത്രം ലഭിക്കും. നവംബർ 21, ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിജയികൾക്ക് കൈമാറും. കൂടുതൽ വിവരങ്ങൾക്ക് 3923 4535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed