തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെരെയുള്ള ഹരജി ഹൈക്കോടതി തള്ളി

തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. നാട്ടുകാരനായ എം. എച്ച് വിജയനാണ് ഹരജി നൽകിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽ നീക്കമെന്നായിരുന്നു സർക്കാർ വിശദീകരണം. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അറിയിച്ചിരുന്നു.