ബികെഎസ്എഫിന്റെ കാരുണ്യ ചിറകിലേറി സുരേഷ് ബുച്ചുപ്പള്ളി നാട്ടിലേയ്ക്ക്

മനാമ : ബഹ്റൈനിൽ ഒരു ലക്ഷം രൂപ വിസക്ക് കൊടുത്ത് വഞ്ചിക്കപ്പെട്ട് കുറഞ്ഞ ശന്പളത്തിൽ ജോലി ചെയ്യുകയും ആറ് മാസത്തൊളം ശന്പളം ലഭിക്കാതെ സ്പോൺസറുടെ നിരന്തര പീഡനവും സഹിച്ച് കഴിഞ്ഞിരുന്ന തെലുങ്കാന ബർദിപൂർ സ്വദേശി സുരേഷ് ബുച്ചുപള്ളിക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെൽപ്പ്ലൈൻ ടീമിന്റെ നേതൃത്വത്തിൽ എല്ലാ നിയമ സഹായങ്ങളും ടിക്കറ്റും കുടുബത്തിന് വേണ്ടിയുള്ള സ്നേഹകിറ്റും നൽകിയതായി ബികെഎസ്എഫ് ഭാരവാഹി ബഷീർ അന്പലായി അറിയിച്ചു. ഇദ്ദേഹം നാളെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബഹ്റൈനിൽ നിന്ന് പോകുന്ന ഹൈദരബാദ് വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിക്കും. ബികെഎസ് കൺവീനർ ഹാരിസ് പഴയങ്ങാടി, ബഷീർ അന്പലായി, അൻവർ കണ്ണൂർ, അൻവർ ശൂരനാട് എന്നിവർ ഇദ്ദേഹത്തിന് സ്നേഹകിറ്റ് കൈമാറി.