കുവൈത്തിൽ ഇന്ന് 841 പേർക്ക് കൂടി കോവിഡ്; ആറ് മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 841 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 15691 ആയി. പുതിയ രോഗികളിൽ 232 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5035 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 118 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 284 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 212 പേർക്കും അഹമ്മദിയിൽ നിന്നുള്ള 166 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 82 പേർക്കും ജഹറയിൽ നിന്നുള്ള 97 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3838 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ 248314 സ്വാബ് ടെസ്റ്റുകൾ നടത്തി.
പുതുതായി 246 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 4339 ആയി. നിലവിൽ 11234 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 161 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.