ഖത്തറില്‍ ഇന്ന് 1365 കോവിഡ് കേസുകൾ

ദോഹ: ഖത്തറില്‍ പുതുതായി 1365 പേര്‍ക്ക് കോവിഡ് രോഗബാധ. ഇതോടെ ആകെ രോഗികളുടെ എണ്ണം 33,969 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണ്. 1436 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 172 പേര്‍ അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും.
അതേസമയം 529 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 4899 ആയി.