മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി. ഹരീന്ദ്രനാഥിനെ ആദരിച്ചു

പ്രദീപ് പുറവങ്കര
മനാമ: ഗ്രന്ഥകാരനും അധ്യാപകനും ചരിത്ര ഗവേഷകനുമായ പി. ഹരീന്ദ്രനാഥിനെ ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം, ബഹ്‌റൈൻ മലയാളി ഫോറവുമായി സഹകരിച്ച് ആദരിച്ചു. സെഗയയിൽ നടന്ന ചടങ്ങിൽ, ദാദാഭായ് നവറോജിയും ഗാന്ധിജിയും, സ്വാതന്ത്ര്യസമര ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷനായ ചടങ്ങിൽ, ബി.എം.എഫ്. സെക്രട്ടറി സുരേഷ് വീരാച്ചേരി സ്വാഗതം പറഞ്ഞു. ബാബു കുഞ്ഞിരാമൻ പി. ഹരീന്ദ്രനാഥിന് ഉപഹാരം നൽകി ആദരിച്ചു. ദീപ ജയചന്ദ്രൻ, എബ്രഹാം ജോൺ, ഗഫൂർ കൈപ്പമംഗലം, എസ്.വി. ബഷീർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സജി സാമുവൽ, സുരേഷ് പുണ്ടൂർ, സജിത്ത് വെള്ളികുളങ്ങര, അബ്ദുൽ സലാം, മുജീബ്റഹ്മാൻ, ബൈജു ആരാദ് എന്നിവർ നേതൃത്വം നൽകിയ പരിപാടിക്ക് ബബിന സുനിൽ നിയന്ത്രിച്ചു.
aa