യുവന്റസിനെതിരെ ജയം; റയൽ മാഡ്രിഡ് ക്വാർട്ടറിൽ

ഷീബ വിജയൻ
മയാമി: ഫിഫ ക്ലബ് ലോകകപ്പിന്‍റെ ക്വാർട്ടറിൽ കടന്ന് റയൽ മാഡ്രിഡ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൽ യുവന്‍റസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സ്പാനിഷ് വമ്പൻമാർ ക്വാർട്ടറിൽ കടന്നത്. മയാമി ഗാർഡൻസിലുള്ള ഹാർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൺസാലോ ഗാർസിയയാണ് റയലിന് വേണ്ടി ഗോൾ നേടിയത്. 54-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. ശനിയാഴ്ചയാണ് റയലിന്‍റെ ക്വാർട്ടർ മത്സരം. ബൊറൂസിയ ഡോർട്ട്മണ്ട്-മോൺട്ടേരെ പ്രീക്വാർട്ടർ മത്സരത്തിലെ വിജയി ആയിരിക്കും ക്വാർട്ടറിൽ റയലിന്‍റെ എതിരാളികൾ.
asasasdfs