മാർ കൂറിലോസ് മെത്രാപ്പോലീത്ത ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

പ്രദീപ് പുറവങ്കര
മനാമ: മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ മെത്രാപ്പോലീത്തായും ബോംബെ ഭദ്രാസനാധിപനുമായ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. ഓർത്തഡോക്സ് സഭാ അംഗം കൂടിയായ അംബാസഡർക്ക് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആശംസകൾ നേർന്നു.
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ പി. എൻ. തോമസുകുട്ടി, റവ. ഫാദർ റിനിൽ പീറ്റർ, ഇടവക ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു മാത്യു ഈപ്പൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ തിരുമേനിയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
ഇടവകയിൽ നടന്നുവരുന്ന "ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്റെ" ഫിനാലെ, ജൂലൈ 4-ന് ബഹ്‌റൈൻ കേരളാ സമാജം ഓഡിറ്റോറിയത്തിൽ നടക്കുമെന്നും, മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.
aa