ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ചെറുവിമാനങ്ങൾക്കും നിയന്ത്രണം

ദുബൈ: ഇന്ത്യക്കാർക്ക് യുഎഇയിൽ എത്താനുള്ള വഴികൾ ഓരോന്നായി അടയുന്നു. ചെറുവിമാനങ്ങൾ (6 മുതൽ 35 സീറ്റ് വരെയുള്ളവ) വാടകയ്ക്കെടുത്ത് ഒട്ടേറെപ്പേർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയതോടെ അധികൃതർ നടപടികൾ കർശനമാക്കി. വിമാനത്തിൽ എത്ര സീറ്റുണ്ടെങ്കിലും യാത്രാനുമതി ഇനി 8 പേർക്ക് മാത്രമായിരിക്കും. നേരത്തേ 35 പേർക്കു വരെ എത്താൻ അനുമതിയുണ്ടായിരുന്നു.
ഒരാൾക്ക് ശരാശരി 16,000 ദിർഹം (ഏകദേശം 3.2 ലക്ഷം രൂപ) വരെയായിരുന്ന ചെലവ് പുതിയ സാഹചര്യത്തിൽ 25000 ദിർഹം (ഏകദേശം 5 ലക്ഷം രൂപ)വരെയാകും. യാത്രക്കാരുടെ വിശദ വിവരങ്ങൾ അധികൃതർക്ക് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.