അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയുള്ള കാലയളവിൽ അറബിക്കടൽ, ഹോർമുസ് കടലിടുക്ക്, ഒമാൻ കടൽ എന്നിവിടങ്ങളിലായി 13 കപ്പലുകൾ ആക്രമിക്കപ്പെട്ടതായി യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു. മേഖലയിൽ കപ്പൽ ഗതാഗതം അതീവ വെല്ലുവിളി നേരിടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്നലെ രാത്രി ഇറാഖ് തീരത്തെ ഉം ഖസർ തുറമുഖത്തിന് സമീപം രണ്ട് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടു. ബസറ നഗരത്തിന് സമീപമുണ്ടായ ഈ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖി പോർട്ട് ജനറൽ കമ്പനി മേധാവി അറിയിച്ചു.
ഏറ്റവും ഒടുവിലായി യു.എ.ഇയിലെ ജബൽ അലിക്ക് വടക്ക് ഭാഗത്ത് ഒരു കണ്ടെയ്നർ കപ്പലിന് നേരെയും ആക്രമണമുണ്ടായി. അജ്ഞാത ദിശയിൽ നിന്നുള്ള മിസൈലോ ഷെല്ലോ പതിച്ചതിനെത്തുടർന്ന് കപ്പലിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായതായി കപ്പൽ ക്യാപ്റ്റൻ അറിയിച്ചു. എന്നാൽ ഇരുട്ടായതിനാൽ നാശനഷ്ടങ്ങൾ പൂർണ്ണമായി വിലയിരുത്താൻ സാധിച്ചിട്ടില്ലെന്ന് UKMTO വ്യക്തമാക്കി.
DSCVDSDS


