ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്നു വീണു; നാല് പേർക്ക് പരിക്ക്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ തകർന്നു വീണതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വിമാനത്താവള പരിസരത്തുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു ഇന്ത്യൻ പൗരന് സാരമായ പരിക്കുണ്ട്. മറ്റ് പരിക്കേറ്റവരിൽ രണ്ട് പേർ ഘാന സ്വദേശികളും ഒരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. ഇവർക്ക് നിസ്സാര പരിക്കുകളാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയതായും എന്നാൽ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

article-image

dffddf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed