ഗൾഫ് മേഖലയിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ന്യൂഡൽഹി/ദുബായ്: പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. മാർച്ച് 9 (തിങ്കൾ), 10 (ചൊവ്വ), 11 (ബുധൻ) തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് ബോർഡ് ഇപ്പോൾ നീട്ടിവെച്ചത്.
ബഹ്‌റൈൻ, യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്കാണ് ഈ ഉത്തരവ് ബാധകം. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. നേരത്തെ മാർച്ച് ആദ്യവാരം നടക്കേണ്ടിയിരുന്ന പരീക്ഷകളും സമാനമായ രീതിയിൽ മാറ്റിയിരുന്നു.
മാർച്ച് 12 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 10-ന് ബോർഡ് അന്തിമ തീരുമാനമെടുക്കും. മേഖലയിലെ അനിശ്ചിതാവസ്ഥ മുൻനിർത്തി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
gfdgf


