വെല്ലുവിളികൾക്കിടയിലും ബഹ്‌റൈൻ സാമ്പത്തിക മേഖല സുസ്ഥിരം: സെൻട്രൽ ബാങ്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ പ്രാദേശിക സാഹചര്യങ്ങളിലും ഇറാൻ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ബഹ്‌റൈനിലെ ബാങ്കിംഗ്-ധനകാര്യ മേഖല പൂർണ്ണ സജ്ജമാണെന്നും സുസ്ഥിരമായി പ്രവർത്തിക്കുന്നുണ്ടെന്നും ബഹ്‌റൈൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഏത് പ്രതിസന്ധിയെയും നേരിടാനുള്ള കരുത്തുണ്ടെന്ന് അവർ അറിയിച്ചു.
രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തടസ്സമില്ലാതെ സേവനങ്ങൾ നൽകുന്നുണ്ട്. അത്യാധുനിക നിയന്ത്രണ സംവിധാനങ്ങളും വർഷങ്ങളായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ഈ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ച് നിരീക്ഷണവും മേൽനോട്ടവും സെൻട്രൽ ബാങ്ക് ശക്തമാക്കിയിട്ടുണ്ട്.
ബാങ്കിംഗ് മേഖലയിലെ മൂലധന പര്യാപ്തതയും ലിക്വിഡിറ്റി അനുപാതവും നിശ്ചിത മാനദണ്ഡങ്ങളേക്കാൾ ഉയർന്ന നിലയിലാണെന്നും രാജ്യത്തെ പേയ്‌മെന്റ് സംവിധാനങ്ങൾ സുരക്ഷിതമായി തുടരുന്നുണ്ടെന്നും ബാങ്ക് ചൂണ്ടിക്കാട്ടി. എല്ലാ സ്ഥാപനങ്ങളിലും ഫീൽഡ് തലത്തിലും ഇലക്ട്രോണിക് തലത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്.
ASDSAAS


