പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ അതീവ സുരക്ഷ
ഷീബ വിജയൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങുകൾക്കായി കൊച്ചിയിൽ വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) നേരിട്ടുള്ള മേൽനോട്ടത്തിൽ 2,500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ഇതിൽ ആറ് എസ്പിമാരും 26 ഡിവൈഎസ്പിമാരും ഉൾപ്പെടുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളും സംസ്ഥാന പോലീസും സംയുക്തമായാണ് ക്രമീകരണങ്ങൾ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്ന പാതകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഈ പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.
dsdsdsf


