ഇറാനുവേണ്ടി ചാരവൃത്തി: നാല് ബഹ്‌റൈൻ സ്വദേശികൾ പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് വേണ്ടി ചാരപ്രവൃത്തി നടത്തിയ നാല് ബഹ്‌റൈൻ സ്വദേശികളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനിലെ തീവ്രവാദ ഘടകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അഹമ്മദ് ഈസ അൽ ഹൈക്കി (34), സാറ അബ്ദുൽ നബി മർഹൂൺ (36), മുർതസ ഹുസൈൻ അവ്വാൽ (25), ഏലിയാസ് സൽമാൻ മിർസ (22) എന്നിവരാണ് പിടിയിലായത്. ഈ സംഘത്തിൽ ഉൾപ്പെട്ട അലി മുഹമ്മദ് ഹസൻ അൽ ഷെയ്ഖ് (25) എന്നയാൾ നിലവിൽ വിദേശത്ത് ഒളിവിലാണെന്നും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ സുപ്രധാനവും തന്ത്രപ്രധാനവുമായ കേന്ദ്രങ്ങളുടെ ചിത്രങ്ങളും കോർഡിനേറ്റുകളും അത്യാധുനിക ക്യാമറകൾ ഉപയോഗിച്ച് പകർത്തി എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ഇറാനിയൻ തീവ്രവാദ ഗ്രൂപ്പിന് കൈമാറിയെന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ. പിടിയിലായ ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചിരുന്നത്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

 

article-image

SSAASS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed