ഇറാൻ ആക്രമണം: 108 മിസൈലുകളും 177 ഡ്രോണുകളും തകർത്ത് ബഹ്‌റൈൻ സൈന്യം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങളെ കരുത്തോടെ നേരിട്ട് ബഹ്‌റൈൻ പ്രതിരോധ സേന. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 108 മിസൈലുകളും 177 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും സൈന്യത്തിന്റെ ഉയർന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും സൈന്യം വ്യക്തമാക്കി.

സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൈന്യം ചൂണ്ടിക്കാട്ടി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആരും സൈനിക നീക്കങ്ങളുടെയോ തകർന്നുവീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തരുതെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.

article-image

adsdsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed