മുഹറഖിൽ ഇന്ധന ടാങ്കുകൾക്ക് നേരെ ഇറാന്റെ ആക്രമണം; ജാഗ്രതാ നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിലുള്ള ഇന്ധന സംഭരണ ശാലകൾക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന ഉടൻ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടയുകയും ചെയ്തു.

തീപിടുത്തത്തെത്തുടർന്നുണ്ടായ പുക മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഹിദ്ദ്, അറാദ്, ഖലാലി, സമഹീജ് എന്നീ പ്രദേശങ്ങളിലുള്ളവർ വീടിനുള്ളിൽ തന്നെ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ജനലുകളും വെൻ്റിലേഷൻ ദ്വാരങ്ങളും അടച്ചിടേണ്ടതാണ്. നിലവിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ യഥാസമയം അറിയിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed