മിസൈൽ പ്രതിരോധത്തിനിടെ വീണ അവശിഷ്ടങ്ങൾ പതിച്ച് ദുബായിൽ ഒരാൾ മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനം വഴി തടയുന്നതിനിടെ, അവശിഷ്ടങ്ങൾ തകർന്നു വീണ് ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ദുബായ് മീഡിയ ഓഫീസാണ് വാർത്ത സ്ഥിരീകരിച്ചത്. നഗരത്തിലെ അൽ ബർഷ (Al Barsha) ഏരിയയിലാണ് സംഭവം.

പ്രതിരോധ സംവിധാനം മിസൈൽ വെടിവെച്ചിട്ടപ്പോൾ ഉണ്ടായ ചിന്നിച്ചിതറിയ ഭാഗങ്ങൾ (Shrapnel) റോഡിലൂടെ പോവുകയായിരുന്ന വാഹനത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്. ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണികളെ യുഎഇ പ്രതിരോധ സേന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദുബായ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed