ഹരീഷ് റാണ; ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി


ഷീബ വിജയൻ

കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ (32) ജീവൻരക്ഷാ ഉപകരണങ്ങൾ പിൻവലിച്ച് ദയാവധം നടപ്പാക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2013-ൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ റാണ അന്നുമുതൽ അബോധാവസ്ഥയിലായിരുന്നു.

ചികിത്സ തുടരുന്നത് രോഗിയുടെ ജൈവിക നിലനിൽപ്പിനെ ദീർഘിപ്പിക്കുക മാത്രമാണെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള യാതൊരു സാധ്യതയുമില്ലെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട് കോടതി ശരിവെച്ചു. 'പാസ്സീവ് ദയാവധം' (Passive Euthanasia) ആണ് കോടതി അനുവദിച്ചത്. ഇതിനായി റാണയെ എയിംസിലെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റാനും അവിടെ വെച്ച് ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു. മാന്യമായി മരിക്കാനുള്ള അവകാശം പരിഗണിച്ചാണ് കോടതി ഈ തീരുമാനം എടുത്തത്.

article-image

fsdrdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed