പാചകവാതക പ്രതിസന്ധി: സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചുപൂട്ടുന്നു
ഷീബ വിജയൻ
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷമാകുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതോടെ കൊച്ചി നഗരത്തിലുൾപ്പെടെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. നിലവിലെ സ്ഥിതി തുടർന്നാൽ ഹോട്ടൽ മേഖല പൂർണ്ണമായും സ്തംഭിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ്ങിലും എണ്ണക്കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എൽപിജി സിലിണ്ടറുകളെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വിതരണ ശൃംഖലയിലെ തടസ്സം വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
dsfvdsvs


