ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ല; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ
ഷീബ വിജയൻ I കേരളം
ആലപ്പുഴ: സി.പി.എമ്മുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. താൻ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകുന്നില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി അംഗത്വം പുതുക്കാത്തത് സംഘടനാപരമായ മാറ്റം മാത്രമാണെന്നും എന്നാൽ സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രമോ പരിപാടികളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ലക്ഷക്കണക്കിന് വരുന്ന പാർട്ടി അനുഭാവികളിൽ ഒരാളായി തുടരുമെന്നും, ബുധനാഴ്ച എം.എ. ബേബി വീട്ടിലെത്തി തന്നെ കണ്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ പുതിയ ദൗത്യങ്ങളുമായി ആരും സമീപിച്ചിട്ടില്ലെന്നും അത്തരമൊരു സാഹചര്യത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
QSAASAS


