ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെ അജ്ഞാത കേന്ദ്രത്തിൽ നിന്നും ആക്രമണമുണ്ടായതായി റിപ്പോർട്ട്. യുഎഇ തീരത്തുനിന്നും ഏകദേശം 46 കിലോമീറ്റർ (25 നോട്ടിക്കൽ മൈൽ) അകലെ വെച്ചാണ് കപ്പലിന് നേരെ പ്രൊജക്റ്റൈൽ ആക്രമണം ഉണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കപ്പൽ ക്യാപ്റ്റൻ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപ്പലിന് എത്രത്തോളം തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെഎംടിഒ കർശന നിർദ്ദേശം നൽകി. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്.

article-image

asdsda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed