ഇറാൻ ആക്രമണത്തിൽ മരിച്ച സ്വദേശിയുടെ കുടുംബത്തെ സന്ദർശിച്ച് ഷെയ്ഖ് നാസർ; രാജാവിന്റെ അനുശോചനം അറിയിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ നടത്തിയ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സ്വദേശിയുവതിയുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദർശിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ഹിസ് ഹൈനസ് ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈൻ രാജാവും സായുധ സേനയുടെ പരമോന്നത കമാൻഡറുമായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അനുശോചനം അദ്ദേഹം കുടുംബത്തെ അറിയിച്ചു.

റോയൽ ഗാർഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ ഹിസ് ഹൈനസ് ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ക്യാപിറ്റൽ ഗവർണർ ഹിസ് എക്സലൻസി ഷെയ്ഖ് ഖാലിദ് ബിൻ ഹമൗദ് അൽ ഖലീഫ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഈ ദുരന്തസമയത്ത് ബഹ്‌റൈനിലെ ജനങ്ങൾ മുഴുവൻ ആ കുടുംബത്തിനൊപ്പമുണ്ടെന്ന് ഷെയ്ഖ് നാസർ പറഞ്ഞു. പരേതയുടെ ആത്മാവിന് നിത്യശാന്തി നേർന്ന അദ്ദേഹം, കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു

article-image

EDASDSDSA

article-image

DESFERWDERWD

article-image

JKHHJHG

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed