ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. നേരത്തെ താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസുകളാണ് ഇപ്പോൾ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് പുനഃസ്ഥാപിച്ചത്.

വിമാന സമയക്രമങ്ങളിൽ ഇപ്പോഴും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, എയർലൈനിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവർ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാൽ മതിയെന്ന് അധികൃതർ നിർദ്ദേശിച്ചു. യാത്രാ അനുമതി (Confirmation) ലഭിക്കാത്തവർ വിമാനത്താവളത്തിലേക്ക് വരരുത്. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനുമാണ് ഈ നിർദ്ദേശം.

article-image

dfgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed