ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് സൗദി സേന


പ്രദീപ് പുറവങ്കര I ബഹ്റൈൻ

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന തകർത്തു. ഇന്ന് പുലർച്ചെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഏഴ് ബാലിസ്റ്റിക് മിസൈലുകളാണ് സൗദി വെടിവെച്ചിട്ടത്. ഇതിൽ ആറെണ്ണം പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമാക്കിയും ഒരെണ്ണം കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കിയുമാണ് എത്തിയത്.

സൈനിക താവളങ്ങൾക്ക് പുറമെ സൗദിയുടെ തന്ത്രപ്രധാനമായ എണ്ണ മേഖലകളെയും ഇറാൻ ലക്ഷ്യം വെച്ചു. ശൈബ എണ്ണപ്പാടത്തിന് നേരെ വന്ന അഞ്ച് ഡ്രോണുകളും അൽ-ഖർജ്, ഹഫർ അൽ-ബാത്തിൻ എന്നിവിടങ്ങളിലായി പതിനൊന്നോളം ഡ്രോണുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു.

article-image

defsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed