മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഖത്തറിലെ അൽ ഉദൈദ്, കുവൈറ്റിലെ ക്യാമ്പ് അരിഫ്ജാൻ, ഇറാഖിലെ ഹാരിർ എന്നീ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ‌എസ്‌എൻ‌എ പുറത്തുവിട്ട പ്രസ്താവന പ്രകാരം, യുഎസ് സൈന്യത്തിന്റെ മേഖലയിലെ അഞ്ചാം കപ്പൽപ്പടയ്ക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

അമേരിക്കൻ സൈന്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടതായും, നിലവിലെ സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കഠിനമായ സൈനിക നീക്കമാണിതെന്നും ഇറാൻ അവകാശപ്പെടുന്നു. എന്നാൽ ഈ ആക്രമണങ്ങളെക്കുറിച്ചോ താവളങ്ങളിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ഔദ്യോഗികമായി പ്രതികരിക്കാൻ അമേരിക്കൻ ഭരണകൂടമോ പ്രതിരോധ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

article-image

dfsfdsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed