യുഎഇ ഇന്ന് തകർത്തത് 15 മിസൈലുകളും 119 ഡ്രോണുകളും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

അബുദാബി: യുഎഇ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും പ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ 16 മിസൈലുകളാണ് രാജ്യത്തിന് നേരെ എത്തിയത്. ഇതിൽ ഒരെണ്ണം കടലിൽ പതിച്ചു.

കണ്ടെത്തിയ 121 ഡ്രോണുകളിൽ 119 എണ്ണവും തകർക്കാൻ സൈന്യത്തിന് സാധിച്ചെങ്കിലും രണ്ട് ഡ്രോണുകൾ യുഎഇ അതിർത്തിക്കുള്ളിൽ പതിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തിൽ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്ത് ഇതുവരെ മൂന്ന് മരണങ്ങളും 112 നിസ്സാര പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപ ചിലവ് വരുന്ന ദീർഘദൂര മിസൈലുകളെയും കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന ഡ്രോണുകളെയും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുഎഇ നേരിടുന്നത്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed