കിങ്ഫിഷ് മത്സ്യബന്ധന നിരോധനം നീക്കി ഒമാൻ


ഷീബ വിജയൻ

മസ്കത്ത് I കിങ് ഫിഷ് (അയക്കൂറ) മൽസ്യബന്ധന നിരോധനം നീക്കി ഒമാൻ. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിക്കുന്നത്. വ്യാഴാഴ്ച മുതൽ കിഷ്ഫിഷ് മത്സ്യബന്ധനത്തിനും വിൽപനക്കുമുള്ള അനുമതി പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ കാർഷിക-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾ ഉത്തരവാദിത്തത്തോടെയുള്ള മത്സ്യ ബന്ധന പ്രവൃത്തികളിൽ ഏർപ്പെടണമെന്നും 65 സെന്റീമീറ്ററിൽ താഴെയുള്ള കിങ് ഫിഷ് മത്സ്യങ്ങളെ പിടിക്കരുതെന്നതടക്കമുള്ള മത്സ്യബന്ധന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി.

article-image

ADSADSFADS

You might also like

  • Straight Forward

Most Viewed