വിദേശി എൻജിനീയറുടെ സർട്ടിഫിക്കറ്റ് വ്യാജം; ബഹ്റൈൻ വൈദ്യുതിവകുപ്പ് മുഴുവൻ വിദേശ ജീവനക്കാരുടെയും രേഖകൾ പരിശോധിക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ (EWA) വിദേശി എൻജിനീയറുടെ യോഗ്യതാ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, അതോറിറ്റിയിലെ മുഴുവൻ വിദേശി എൻജിനീയർമാരുടെയും രേഖകൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. വൈദ്യുതി കാര്യ മന്ത്രി യാസർ ഹുമൈദാൻ എംപി ഡോ. ഹിഷാം അൽ അഷീരിക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയത്.
വർഷങ്ങളായി വൈദ്യുതി വകുപ്പിൽ ജോലി ചെയ്തുവന്ന ഒരു വിദേശി ജീവനക്കാരൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ ഒന്ന് സംശയാസ്പദമാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണത്തിന് തുടക്കമിട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിക്കുകയും, 2023 ഒക്ടോബറിൽ കേസ് പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയും ചെയ്തു. ഈ കേസിൽ 2025 ഓഗസ്റ്റ് 26-ന് കോടതി വിധി പുറപ്പെടുവിച്ചു.
വൈദ്യുതി മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയായിരുന്നു ഇയാളെന്ന് മന്ത്രി പറഞ്ഞു. അതോറിറ്റിയിൽ ചേരുന്നതിന് മുമ്പ് പ്രമുഖ സ്ഥാപനങ്ങളിൽ ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യാജമെന്ന് കണ്ടെത്തിയ സർട്ടിഫിക്കറ്റിന് പുറമെ മറ്റ് നിരവധി അക്കാദമിക്, പ്രൊഫഷണൽ യോഗ്യതാ രേഖകളും ഇയാൾ സമർപ്പിച്ചിരുന്നതായി മന്ത്രി വിശദീകരിച്ചു.
sasasasads


