പെരുന്നാൾ സമ്മാനം: അർഹരായ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഹമദ് രാജാവ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഈദുൽ ഫിത്തറിനോടനുബന്ധിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (RHF) കീഴിലുള്ള ഗുണഭോക്താക്കൾക്ക് വാർഷിക ധനസഹായം നൽകാൻ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിട്ടു. 2026-ലെ (ഹിജ്റ 1447) പെരുന്നാൾ ആഘോഷങ്ങൾക്കായി ആർ.എച്ച്.എഫ് സ്പോൺസർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.
പെരുന്നാളിന് മുന്നോടിയായി കുടുംബങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കുചേരുന്നതിനും സഹായം കൃത്യസമയത്ത് കൈമാറണമെന്ന് രാജാവ് ഫൗണ്ടേഷന് നിർദ്ദേശം നൽകി. രാജാവിന്റെ മാനുഷികമായ കാഴ്ചപ്പാടിന്റെയും ജനങ്ങളോടുള്ള കരുതലിന്റെയും പ്രതിഫലനമാണ് ഈ പദ്ധതിയെന്ന് ഹ്യുമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സ് രാജപ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.
ബഹ്‌റൈൻ ഉയർത്തിപ്പിടിക്കുന്ന സാമൂഹിക ഐക്യദാർഢ്യത്തിന്റെ അടയാളമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്‌റൈൻ ജനത എന്നിവർക്ക് ഷെയ്ഖ് നാസർ ആശംസകൾ നേർന്നു. രാജാവിന്റെ ഈ കരുതലിന് ആർ.എച്ച്.എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ ഇബ്രാഹിം ദൽഹാൻ അൽ ദോസരി നന്ദി രേഖപ്പെടുത്തി.
aqswadsads


